
തേടുന്നു ഒരു വശത്താര്‍ദ്രമായ് തന്‍ -
മാറിലൊട്ടിക്കിടക്കുവാനൊരു കുഞ്ഞിനെ
മറുവശത്തോതന്റെ ഗര്‍ഭാശയമൊരു
ഭാരമായ് ക്കാണുന്ന സ്ത്രീജനങ്ങള്‍
കേള്‍ക്കു നീ അംഗനേ ഈ ഭൂമിതന്നുടെ
അടിവേരുനിന്നുടെ കൈയ്യിലല്ലോ
ഉദരത്തിലുറയുന്ന മാംസപിണ്ഡത്തെ നീ
ആയുധമൂര്‍ച്ചക്കു നല്‍കിടുമ്പോള്‍
പരീക്ഷണശാലയിലായുധങ്ങള്‍ തമ്മില്‍
അടിപിടികൂടുന്ന നേരം
ഒന്നു നീ ചിന്തിക്കു നീ ആഴമായ് നിന്നുടെ
ഒരു ഭാഗമന്യമായ് മാറ്റിടുമ്പോള്‍
നീയുപേക്ഷിക്കുന്ന ജീവനാമംശത്തെ
കാത്തിരിപ്പൂ നിന്റെ തൊട്ടടുത്ത്
ഒരു കുഞ്ഞു ജീവനെ താരാട്ടുവാനായി
ആര്‍ദ്രമായ് കേഴുന്ന വേറെ ചിലര്‍
മിഥ്യയാം ലോകത്തെ സത്യമാം ജീവന്റെ
കാവല്‍ നീ തന്നെയെന്നോര്‍ത്തീടേണം
സര്‍വ്വേശ്വരന്‍ നല്‍കുമാദിവ്യഭാഗ്യത്തെ
ഇരു കയ്യും നീട്ടി നീ സ്വീകരിക്കൂ
KARISHMA .T.G
STD:IX.F
Best Wishes: കാര്‍ഷിക ക്ലബ്ബ് ,കമലാനെഹറു മെമ്മോറിയല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ , വാടാനപ്പള്ളി.